അചല്‍കുമാര്‍ ജോതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍; ജൂലൈ ആറിന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി അചല്‍ കുമാര്‍ ജ്യോതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ജൂലൈ ആറിന് അചല്‍ കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദി വിരമിച്ച ഒഴിവിലാണ് ജ്യോതിയുടെ നിയമനം.
ഗുജറാത്ത് മുന്‍ ചീഫ് സെക്രട്ടറിയായ അചല്‍ കുമാറിനെ 2015 മേയ് ഏഴിനാണ് തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചത്. ഗുജറാത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1975 സിവില്‍ സര്‍വീസ് ബാച്ചുകാരനായ അചല്‍ കുമാര്‍ 2013 ജനുവരിയിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.
1999-2004 വരെ ഗുജറാത്തിലെ കാണ്ട് ല പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, സര്‍ദാര്‍ സരോവര്‍ നര്‍മദ നിഗം ലിമിറ്റഡ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.