ഈ കുട്ടിയുടെ പേര് എന്താണെന്ന് അറിയുമോ?; ‘ജിഎസ്ടി’

ജയ്പൂര്‍: ജൂലൈ ഒന്നിന് രാജ്യത്ത് ജിഎസ്ടി പിറന്ന അതേ സമയത്ത് ജനിച്ച ഒരു കുഞ്ഞിനും ജിഎസ്ടി എന്ന് പേരിട്ടു. രാജസ്ഥാനില്‍ പുലര്‍ച്ചെ 12.02ന് പിറന്ന കുഞ്ഞിനാണ് അമ്മ ജിഎസ്ടി എന്ന് പേരിട്ടത്.
അമ്മയ്ക്കും കുഞ്ഞിനും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ ആശംസകള്‍ അര്‍പ്പിച്ചു. ആരോഗ്യവതിയായി ദീര്‍ഘായുസ്സായിരിക്കട്ടെ ജിഎസ്ടി എന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു.
രാജസ്ഥാനിലെ ബേവയിലാണ് ജിഎസ്ടി നികുതിയുടെ പിറവിയോടെ കുഞ്ഞും ജനിച്ചത്. 14 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും ശേഷമാണ് ജിഎസ്ടി രാജ്യത്ത് നടപ്പിലാക്കിയത്.

© 2025 Live Kerala News. All Rights Reserved.