കൂട്ടബലാത്സംഗത്തെ അതിജീവിച്ച യുവതിക്ക് നേരെ നാലാം തവണയും ആസിഡ് ആക്രമണം; ആസിഡൊഴിച്ചത് സുരക്ഷാഉദ്യോഗസ്ഥന്‍ കൂടെയുളളപ്പോള്‍

ലക്‌നൗ: ഒമ്പത് വര്‍ഷം മുമ്പ് കൂട്ട ബലാത്സംഗത്തിനിരയായ യുവതിയ്ക്ക് നേരെ വീണ്ടും ആസിഡ് ആക്രമണം. ഇതിനു മുന്‍പും ഇതേ വിഷയത്തില്‍ പ്രതികള്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനും ആസിഡ് ആക്രമണത്തിനും ഇരയാക്കിയിരുന്നു. ഇത് നാലാം തവണയാണ് യുവതിയ്ക്ക് പീഡനം നേരിടേണ്ടി വരുന്നത്. 35കാരിയായ യുവതിയ്ക്ക് നേരെ ലക്‌നൗവില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്.
ശനിയാഴ്ച രാത്രി എട്ടിനും ഒന്‍പതിനും ഇടയില്‍ യുവതി വെള്ളമെടുക്കാന്‍ ഹോസ്റ്റലില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആസിഡ് എറിയുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ യുവതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് മുഖത്തിന്റെ വലതുഭാഗത്ത് പൊള്ളലേറ്റ യുവതി ലക്‌നൗവിലെ കിങ്ങ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.