‘ബിജെപിയുമായി ഒരിടപാടിനും ഇല്ല’; നിതീഷ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ കൂട്ടുകൂടി എന്ന ആരോപണത്തോട് പ്രതികരിച്ച് ലാലു

നിതീഷ് കുമാര്‍ മന്ത്രിസഭയെ അട്ടിമറിയ്ക്കാന്‍ ബിജെപിയുമായി ചേര്‍ന്നെന്ന ആരോപണത്തെ തള്ളി ആര്‍ജെഡി നേതാവ് ലാലു പ്രസാദ്. ലാലു പ്രസാദുമായി ബന്ധപ്പെട്ട അഴിമതി കേസുകളില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം നടക്കുന്നതിനാല്‍ ധനമന്ത്രി അരുണ്‍ ജയ്റ്റലിയുമായി ഒത്തു തീര്‍പ്പിലെത്തി എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജയ്റ്റിലിയുമായോ നിതിന്‍ ഗഡ്കരിയുമായോ ഒരു കാര്യവും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ലാലു മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുമായി ഒത്തുതീര്‍പ്പിലെത്തുന്നതിലും നല്ലത് താന്‍ ഇല്ലാതാവുന്നതാണ് എന്നും ലാലു പ്രതികരിച്ചു. നേരത്തെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയക്കാനുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കത്തെ എതിര്‍ത്ത് ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബീഹാറിന്റെ പുത്രിയെ പിന്തുണക്കാത്തത് ചരിത്രപരമായ മണ്ടത്തരമാണെന്നാമ് ലാലു അഭിപ്രായപ്പെട്ടത്.

© 2025 Live Kerala News. All Rights Reserved.