ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രികനെ സഹയാത്രികര്‍ കുത്തിക്കൊന്നു; തടയാന്‍ ശ്രമിച്ച ഒപ്പമുള്ള 2 പേര്‍ക്ക് പരുക്കേറ്റു

ഡല്‍ഹിയില്‍ നിന്നും മധുരയിലേക്ക് പോകുന്ന ട്രെയിന്‍ യാത്രക്കാരനെ ബീഫ് കൈവശം വച്ചു എന്നാരോപിച്ച് സഹയാത്രികര്‍ കുത്തിക്കൊന്നു. തടയാന്‍ ശ്രമിച്ച ഒപ്പമുള്ള രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഹരിയാന സ്വദേശി ജുനൈദാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് ഹാഷിം, ഷാക്കിര്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ജുനൈദിന്റെ കൈവശം ബീഫ് ഉണ്ടെന്ന കാണിച്ചാണ് ട്രെയിനിലെ മറ്റു യാത്രക്കാര്‍ വഴക്കുണ്ടാക്കിയത്. വാക്കേറ്റം രൂക്ഷമായതോടെ യാത്രക്കാര്‍ ചേര്‍ന്ന് ജുനൈദിനെ കുത്തുകയായിരുന്നു. എന്നാല്‍ ബീഫിനെ ചൊല്ലിയല്ല സീറ്റിനെ ചൊല്ലിയുള്ള വഴക്കിലാണ് അപകടമുണ്ടായതെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു മൂവരും.
അപകടത്തില്‍ പരിക്കേറ്റ ഷാക്കീര്‍ ട്രെയിനില്‍ കയറിയതു മുതല്‍ ചില യാത്രക്കാര്‍ തങ്ങളെ ഉപദ്രവിച്ചെന്നും ചെറുത്തു നില്‍ക്കാന്‍ ശ്രമി്ച്ചപ്പോള്‍ പ്രശ്‌നം രൂക്ഷമായെന്നും പറഞ്ഞു. യാത്രക്കാരില്‍ രണ്ട് പേര്‍ ചേര്‍ന്നാണ് ജുനൈദിനെ കത്തിയെടുത്ത് കുത്തിയത്.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

© 2025 Live Kerala News. All Rights Reserved.