കശ്മീരില്‍ മൂന്ന് ലഷ്കര്‍ ഭീകരരെ സെെന്യം വധിച്ചു; മൂന്ന് ദിസവത്തിനുള്ളില്‍ രണ്ട് ഏറ്റുമുട്ടലുകള്‍

ശ്രീനഗര്‍: സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ- തൊയ്ബ ഭീകരവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമാ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മജീദ് മിര്‍, ഷ്രിക്ക് അഹമ്മദ്, ഇര്‍ഷാദ് എന്നീ ഭീകരര്‍ കൊല്ലപ്പെട്ടത്. ഒരു സൈനിക ഉദ്യേഗസ്ഥനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച്ച വൈകുന്നേരമാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശവാസികളില്‍ ഒരാള്‍ നിരോധിത സംഘടനയായ ലഷകര്‍ക്ക് ഇ തൊയ്ബ പ്രവര്‍ത്തകരെ സഹായിക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് സൈന്യത്തിന് വിവരം കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സെെന്യം പുല്‍വാമയിലെത്തിയത്. കൂടുതല്‍ ആള്‍ത്താമസം ഉള്ള പ്രദേശത്താണ് ഭീകര്‍ ഒളിവില്‍ താമസിച്ചത്. കഴിഞ്ഞ ദിവസം സൈന്യവുമായുള്ള ഏറ്റുമുട്ടിലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് പ്രവര്‍ത്തകരെ കൂടി സൈന്യം വധിച്ചത്.

മൂന്ന് ദിവസത്തിനിടയിലെ സൈന്യത്തിന്റെ രണ്ടാമത്തെ വിജയകരമായ ഓപ്പറേഷനാണ് പുല്‍വാമയിലേത്.

© 2025 Live Kerala News. All Rights Reserved.