ലണ്ടനില്‍ മുസ്ലീം പള്ളിക്ക് സമീപം ഭീകരാക്രമണം: ഒരാള്‍ മരിച്ചു, എട്ട് പേര്‍ക്ക് പരുക്ക്; അക്രമി ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റി

ലണ്ടന്‍: ലണ്ടനില്‍ ആള്‍കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ലണ്ടനില്‍ മുസ്ലീം പള്ളിക്കടുത്താണ് സംഭവം. ഭീകരാക്രമണമാണ് നടന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാന്‍ ഡ്രൈവറെ ആളുകള്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
നടന്നത് അപകടമാണോ ഭീകരാക്രമണമാണോയെന്ന കാര്യത്തില്‍ തുടക്കത്തില്‍ അവ്യക്തതയുണ്ടായിരുന്നു. പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചു.
ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ പ്രാര്‍ത്ഥനക്ക് ശേഷം പുറത്തിറങ്ങിയവര്‍ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. റംസാന്റെ ഭാഗമായുളള പ്രാര്‍ത്ഥനക്ക് ശേഷം പള്ളിയില്‍ നിന്നും പുറത്തിറങ്ങിയവര്‍ക്കിടയിലേക്ക് വാഹനം മനപൂര്‍വ്വം ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടണ്‍ തലവന്‍ ഹാരൂണ്‍ ഖാന്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.