എക്കോയാണ് ഈ പാട്ടിലെ താരം… ഈ വീഡിയോ കണ്ട് നോക്കൂ.. തീര്‍ച്ചയായും ഇഷ്ടപ്പെടും..

ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല. മനോഹരമായ ഗാനങ്ങളാണെങ്കിൽ ആവർത്തിച്ചു കേൾക്കുകയും ചെയ്യും. എല്ലാവരുടെയും കാര്യം ഇങ്ങനെയൊക്കെയാണ്. മികച്ച ശബ്ദവും വരികളും സംഗീതവും ഉണ്ടെങ്കിൽ നല്ലൊരു ഗാനം റെഡിയായി. ഇനി സംഗീതോപകരണങ്ങളൊന്നുമില്ലാതെ മനോഹരമായ ശബ്ദം കൊണ്ടും ഗാനാസ്വാദകരുടെ മനം കവരാവുന്നതാണ്. യാതൊരു സംഗീതോപകരണങ്ങളുടെയും സഹായമില്ലാതെ ഒരു ഗായകൻ പാട്ടുപ്രേമികളെ കയ്യിലെടുത്തിരിക്കുന്ന വിഡിയോ ആണിത്.പതിനഞ്ചു വ്യത്യസ്ത ലൊക്കേഷനിൽ വച്ച് ഒരേ ഗാനം തന്നെ പാടുകയാണ് ജോവാഷിം മുൾനർ എന്ന ഗായകൻ. പാടുന്ന അന്തരീക്ഷം മാറുന്നതിനനുസരിച്ച് ഗാനത്തിൽ വരുന്ന മാറ്റമാണ് ഇവിടെ കാണാനാവുന്നത്. മുറിക്കകത്തു വച്ചു പാടുന്ന പോലായിരിക്കില്ല, പുറത്ത് വച്ചു പാടുമ്പോൾ. നിശബ്ദതയും ശബ്ദമയമായ അന്തരീക്ഷവും ചുവരുകളും ചുറ്റുപാടുമെല്ലാം ഒരു പാട്ടിലുണ്ടാക്കുന്ന എക്കോയാണ് ഇൗ ഗാനത്തെ വ്യത്യസ്തമാക്കുന്നത്. അതെ, എക്കോ തന്നെയാണ് ഇൗ പാട്ടിലെ താരം. ഒപ്പം മനോഹരമായ ആലാപനം കൂടിയാണെങ്കിൽ പിന്നെ പറയേണ്ടല്ലോ. കണ്ടുനോക്കാം ഇൗ വിഡിയോ.

© 2025 Live Kerala News. All Rights Reserved.