ന്യൂ ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ ഇല്ല. വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കകം വിജ്ഞാപനം സംബന്ധിച്ച് വിശദീകരണം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.
കന്നുകാലി കശാപ്പ് നിരോധിക്കുകയോ തടയുകയോ അല്ല ഉത്തരവ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ തടയുകയാണ് വിജ്ഞാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.