എകെജി ഭവനില്‍ കയറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം; ആക്രമണത്തിന് പിന്നില്‍ ഹിന്ദുസേനാ പ്രവര്‍ത്തകര്‍

ഡല്‍ഹി എകെജി ഭവനില്‍ കയറി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഐഎം ആരോപിച്ചു. 4 ഹിന്ദുസേനാ പ്രവര്‍ത്തകരാണ് യെച്ചൂരിയെ ആക്രമിച്ചത്. എകെജി ഭവനില്‍ അകത്ത് കയറിയുള്ള ആക്രമണത്തില്‍ യെച്ചൂരി താഴെ വീണു. നാല് ഹിന്ദുസേനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രവര്‍ത്തകര്‍ എകെജി ഭവനിലേക്ക് ഇരച്ചുകയറിയത്.
പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാനായി എത്തിയപ്പോഴാണ് ഭാരതീയ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ യെച്ചൂരിയെ ആക്രമിച്ചത്.

© 2025 Live Kerala News. All Rights Reserved.