പൃഥ്വി 2 മിസൈല്‍ പരീക്ഷണ വിക്ഷേപണം വിജയകരം; തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ ആണവായുധം വഹിക്കാന്‍ ശേഷിയുള്ളത്

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി 2 മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു. ആണവായുധങ്ങല്‍ വഹിക്കാന്‍ ശേഷിയുളളതാണ് പൃഥ്വി 2 മിസൈല്‍. ഒഡീഷയിലെ ചാന്ദിപൂരില്‍ നിന്നായിരുന്നു മിസൈലിന്റെ പരീക്ഷണ വിക്ഷേപണം.
ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില് നിന്ന് രാവിലെ 9.50ഓടെയായിരുന്നു പരീക്ഷണം. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.
350 കിലോമീറ്റര്‍ ദൂരപരിധിയില്‍ പ്രഹരശേഷിയുള്ളതാണ് പൃഥ്വി 2. 500 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്ന ഇരട്ട എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്.
2003 ല്‍ സായുധ സേനക്ക് കൈമാറിയ പൃഥ്വി 2 ഡിആര്‍ഡിഒയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച് ആദ്യത്തെ മിസൈലാണ്.

© 2025 Live Kerala News. All Rights Reserved.