തിരുവനന്തപുരം:അമരവിളയില്‍ ഇറച്ചിക്കടയിലേക്ക് ലോറി പാഞ്ഞ് കയറി രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. രാവിലെ എട്ടുമണിയോടെയാണ് സംഭവം. തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കടയില്‍ സാധനം വാങ്ങുന്നതിനെത്തിയവരുടെ ഓട്ടോറിക്ഷ ഇടിച്ച തെറിപ്പിച്ചാണ് ലോറി കടയിലേക്ക് ഇടിച്ചു കയറിയത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന അമരവിള കണ്ണംകുഴി സ്വദേശി രാജേഷ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അമരവിള സ്വദേശി ബാബു ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.
രാജേഷിന്റെ ഭാര്യ ദീപ, അമരവിള സ്വദേശികളായ മോഹനന്‍, ഷോബിത, രാജു എന്നിവര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.