ഹിമാചലില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് ആറു മലയാളികള്‍ക്ക് ഗുരുതര പരുക്ക്; അപകടത്തില്‍പ്പെട്ടത് മലപ്പുറം ജില്ലയില്‍ നിന്നുള്ളവര്‍

 

ഹിമാചാല്‍ പ്രദേശില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറ് മലയാളികള്‍ക്ക് ഗുരുതര പരിക്ക്. മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഹിമാചലിലെ മണ്ഡി ജില്ലയില്‍ ടുറിസ്റ്റുകള്‍ സഞ്ചരിക്കുന്ന ബസ് തലകീഴായി മറിയുകയായിരുന്നു. കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.

അപകടത്തില്‍ പതിനാറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിമാചാലിലെ സഞ്ചാരികളുടെ ആകര്‍ഷ കേന്ദ്രമായ കുളുവിനടുത്താണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ മലയാളികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

© 2025 Live Kerala News. All Rights Reserved.