മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരം രൂപ പിഴ, ഡ്രൈവിംഗ് മരണത്തിനിടയാക്കുകയാണെങ്കില്‍ 10 വര്‍ഷം തടവ്; മോട്ടോര്‍ വാഹനനിയമം കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍.

ദില്ലി: മോട്ടോര്‍ വാഹന നിയമത്തില്‍ കര്‍ശനമായ ഭേദഗതികള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പുതിയ ഭേദഗതി പ്രകാരം മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരം രൂപ പിഴയും, മദ്യപിച്ചുള്ള െ്രെഡവിംഗ് ആരുടെയെങ്കിലും മരണത്തിന് ഇടയാക്കുകയാണെങ്കില്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനും, 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാനുമുള്ള കുറ്റമായി മാറും. മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതികള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.
ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 299 പ്രകാരം മദ്യപിച്ച് വാഹനമോടിക്കല്‍ കൊലപാതകത്തിന് തുല്യമായ ശിക്ഷയായി കണക്കാക്കി നടപടി സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യപിച്ചുള്ള െ്രെഡവിംഗ് മരണത്തിനിടയാക്കുകയാണെങ്കില്‍ അത്
കൈബദ്ധമായി കണക്കാക്കില്ല, ആസൂത്രണം ചെയ്തുള്ള കൊലപാതകമായാണ് കണക്കാക്കുക. ഐപിസി പ്രകാരമുള്ള ശിക്ഷയായിരിക്കും കുറ്റവാളിക്ക് ലഭിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.