പൊലീസ് ഈ നിലയ്ക്ക് പോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകും; ഭരണമാറ്റം ജനങ്ങളെ ബോധ്യപ്പെടുത്തണം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ശാശ്വതമായി തടയാന്‍ നടപടിവേണമെന്നും വിഎസ്

തിരുവനന്തപുരം: സംസ്ഥാന പൊലീസിനെ കയറൂരിവിടരുതെന്നു വി.എസ്. അച്യുതാനന്ദന്‍്. പൊലീസ് ഈ നിലയ്ക്ക് പോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകും. ഭരണമാറ്റം ജനങ്ങളെ ബോധ്യപ്പെടുത്തണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ശാശ്വതമായി തടയാന്‍ നടപടിവേണമെന്നും വിഎസ് പറഞ്ഞു.സര്‍ക്കാരിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിഎസ് നിലപാട് അറിയിച്ചത്.പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി പലപ്രാവശ്യം വിഎസ് രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും സര്‍ക്കാര്‍ ശിക്ഷ ഇളവ് നല്‍കാന്‍ തീരുമാനിച്ചവരില്‍ നിരവധി കൊടുംകുറ്റവാളികള്‍ ഉള്‍പ്പെട്ടതിനോട് യോജിപ്പില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.