കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു;നാലു ഭീകരരെ വധിച്ചു;ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഇന്ന് രാവിലെ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തിരിച്ചടിയില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ടു ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഭക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ യാരിപ്പോറയിലാണ് ഭീകരവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.പതിവു സുരക്ഷാ പരിശോധനയ്ക്കിടെ യാരിപ്പോറയിലെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.തുടര്‍ന്ന് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരിച്ചടിയില്‍ നാലു ഭീകരരും കൊല്ലപ്പെട്ടു. ഇവരില്‍നിന്ന് തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ പ്രദേശത്തെ കെട്ടിടങ്ങളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്. പൊലീസും സൈന്യവും ചേര്‍ന്ന സംയുക്ത സംഘമാണ് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

© 2025 Live Kerala News. All Rights Reserved.