സത്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ നൊബേല്‍ പുരസ്‌കാരം കണ്ടെത്തി; മൂന്നുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി : സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ഥിയുടെ സൗത്ത് ഡല്‍ഹിയിലെ വീട്ടില്‍നിന്നും മോഷണം പോയ നൊബേല്‍ ഫലകവും പുരസ്‌കാരത്തിന്റെ മാതൃകയും ഡല്‍ഹി പൊലീസ് കണ്ടെത്തി. മോഷണസംഘത്തില്‍പ്പെട്ട മൂന്നുപേരെ അറസ്റ്റ് ചെയ്തതായും ഡല്‍ഹി പൊലീസ് അറിയിച്ചു.ഫെബ്രുവരി ഏഴിനാണ് സത്യാര്‍ഥിയുടെ വീട്ടില്‍ മോഷണം നടന്നത്.തെക്കു കിഴക്കന്‍ ഡല്‍ഹിയിലുള്ള കാല്‍ക്കാജിയിലെ സത്യാര്‍ഥിയുടെ അപ്പാര്‍ട്‌മെന്റിലാണ് മോഷണം നടന്നത്.സത്യാര്‍ഥി യുഎസ് സന്ദര്‍ശനത്തിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. പിറ്റേന്ന് സത്യാര്‍ഥിയുടെ ഡ്രൈവര്‍ വീട്ടിലെത്തിയപ്പോഴാണു മോഷണവിവരം അറിഞ്ഞത്.നൊബേല്‍ പുരസ്‌കാരം സത്യാര്‍ഥി രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. രാഷ്ട്രപതിഭവനിലാണ് പുരസ്‌കാരം സൂക്ഷിച്ചിട്ടുള്ളത്. മാതൃക മാത്രമാണ് സത്യാര്‍ഥിയുടെ സത്യാര്‍ഥിയുടെ വീട്ടില്‍ ഉണ്ടായിരുന്നത്.

© 2025 Live Kerala News. All Rights Reserved.