പനീര്‍ശെല്‍വത്തിനെ പിന്തുണച്ച് ഗവര്‍ണര്‍;രാഷ്ട്രീയ കുതിരക്കച്ചവടം അനുവദിക്കില്ല;പനീര്‍ശെല്‍വത്തിന് രാഷ്ട്രീയ പരിചയമുണ്ട്;സാഹചര്യം നേരിടാന്‍ പന്നീര്‍ശെല്‍വത്തിന് കഴിയുമെന്ന് വിദ്യാസാഗര്‍ റാവു

മുംബൈ: തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പിന്തുണച്ച് തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. രാഷ്ട്രീയ കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് വിദ്യാസാഗര്‍ റാവു. മുംബൈയിലെ പൊതുചടങ്ങില്‍ വെച്ചാണ് അദ്ദേഹം അഭിപ്രായം പ്രകടനം നടത്തിയത്. പന്നീര്‍ശെല്‍വം യോഗ്യതയില്ലാത്തവനല്ല. അദ്ദേഹത്തിന് രാഷ്ട്രീയ പരിചയം ഉണ്ട്. ഈ സാഹചര്യം നേരിടാന്‍ പന്നീര്‍ശെല്‍വത്തിന് കഴിയുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.വ്യാഴാഴ്ച ചെന്നൈയിലെത്താനിരിക്കെയാണ് ഗവര്‍ണര്‍ നിര്‍ണായകമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നുത്. നേരത്തെ ഗവര്‍ണര്‍ക്ക് പന്നീര്‍ശെല്‍വം രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാജി പിന്‍വലിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിക്കുകയായിരുന്നു. ശശികല നിര്‍ബന്ധിച്ചാണ് തന്നെ രാജിവെപ്പിച്ചതെന്ന് ആരോപണവും പന്നീര്‍ശെല്‍വം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.

© 2025 Live Kerala News. All Rights Reserved.