മോഡി സര്‍ക്കാറിന്റെ പുതിയ നിയന്ത്രണം ഉടന്‍;ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം മോഡി സര്‍ക്കാര്‍ പുതിയ നിയന്ത്രണം ഉടന്‍ വരുന്നു. ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്ന് പുതിയ നിയന്ത്രണമാണ് മോഡി സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കാനൊരുങ്ങുന്നത്. ആധാര്‍ കാര്‍ഡോ, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ അത്തരം ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കേണ്ടി വരും. ഒരു വര്‍ഷത്തിനകം തന്നെ ഈ നിയന്ത്രണം നടപ്പിലാക്കുമെന്ന് ടെലികോം ഡിപ്പാര്‍ട്‌മെന്റ് സുപ്രീം കോടതിയെ തിങ്കളാഴ്ച അറിയിച്ചു.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍ നേതൃത്വം നല്‍കിയ ബെഞ്ചിനു മുമ്പാകെ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയാണ് ഇക്കാര്യം അറിയിച്ചത്.സാമ്പത്തിക കുറ്റകൃത്യങ്ങളും ആള്‍മാറാട്ടവും തടയാനാണ് പുത്തന്‍ പരിഷ്‌കാരമെന്നാണ് കോടതിയില്‍ അറ്റോണി ജനറല്‍ അറിയിച്ചത്. ഇന്ത്യയിലെ 90 ശതമാനം മൊബൈല്‍ ഉപഭോക്താക്കള്‍ പ്രീ പെയ്ഡ് സിം കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.