യുപിഎ സര്‍ക്കാരിന്റെ കാലത്ത് സൈന്യം മൂന്ന് തവണ മിന്നലാക്രമണം നടത്തി;മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ

മുംബൈ: യുപിഎ സര്‍ക്കാരിന്റെ കാലത്ത് സൈന്യം മൂന്ന് തവണ മിന്നലാക്രമണം നടത്തിയതായി മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. 2009-2013 കാലത്ത് നടന്ന മിന്നലാക്രമണത്തെക്കുറിച്ച് യുപിഎ സര്‍ക്കാര്‍ പുറത്തു പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ തങ്ങളുടെ നേട്ടത്തിനുള്ള മൂലധനമാക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വലിയ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും മഹാരാഷ്ട്രയില്‍ ഒരു തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഷിന്‍ഡെ പറഞ്ഞു.നോട്ട് പിന്‍വലിക്കല്‍ നടപടി കള്ളപ്പണക്കാര്‍ക്ക് ഗുണകരമായി മാറി. ഇതുവരെ എത്ര രൂപയുടെ കള്ളപ്പണം കണ്ടെത്താന്‍ സാധിച്ചെന്നത് സംബന്ധിച്ച് ഒരു കണക്കും പുറത്തുവിടാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഷിന്‍ഡെ അഭിപ്രായപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.