‘പ്രിന്‍സിപ്പല്‍ രാജിവെക്കാതെ ആഹാരം കഴിക്കില്ലെന്ന് പറയുന്നത് ശരിയല്ല’;ലക്ഷ്മി നായരെ പിന്തുണച്ച് കെ.ബി. ഗണേഷ്‌കുമാര്‍

പത്തനാപുരം: ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായരെ പിന്തുണച്ച് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളില്‍ നടന്ന പരിപാടിക്കിടെയാണ് എം.എല്‍.എ ലോ കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികരിച്ചത്. ഓരോ കോളേജിനും അതിന്റേതായ നിയന്ത്രണങ്ങളുണ്ടെന്നും അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം പ്രിന്‍സിപ്പലിനുണ്ടെന്നും കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.കോളജിലെ അധ്യാപകനോ അധ്യാപികയോ പ്രിന്‍സിപ്പലോ കര്‍ശന സ്വഭാവക്കാരാണെങ്കില്‍ അവര്‍ രാജിവെക്കാതെ ആഹാരം കഴിക്കില്ലെന്ന് പറയുന്നത് ശരിയല്ല. രാജ്യത്തെ വിദ്യാഭ്യാസത്തില്‍ അച്ചടക്കം പ്രധാനമാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.ലോ അക്കാദമി വിഷയത്തില്‍ കേരള സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം തിങ്കളാഴ്ച്ച നടക്കും. ഉപസമിതി റിപ്പോര്‍ട്ട് ചെയ്യാനാണ് യോഗം. പത്താം തീയതി നിശ്ചയിച്ച യോഗമാണ് സിന്‍ഡിക്കേറ്റിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് നേരത്തെയാക്കിയത്.വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നായിരുന്നു ഉപസമിതിയുടെ കണ്ടെത്തല്‍.

© 2025 Live Kerala News. All Rights Reserved.