അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി;ഒദ്യോഗിക ഇമെയിലിലാണ് അജ്ഞാത മെയില്‍ സന്ദേശം എത്തിയത്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇമെയിലിലൂടെ വധഭീഷണി. ഒദ്യോഗിക ഇമെയിലിലാണ് അജ്ഞാത മെയില്‍ സന്ദേശം എത്തിയത്. റിപബ്ലിക് ദിനത്തില്‍ നാല് പേര്‍ കെജരിവാളി ആക്രമിക്കുമെന്നാണ് ഇമെയിലില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മെയില്‍ അയച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. രണ്ടു ദിവസങ്ങളിലായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇമെയിലില്‍ വധഭീഷണി സന്ദേശം മുഴക്കിയ ഇമെയില്‍ വന്നു എന്നാണ് ഡല്‍ഹി പൊലീസിന്റെ ഉന്നത വ്യത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതു സംബന്ധിച്ച പരാതി ഡല്‍ഹി സര്‍ക്കാര്‍ പൊലീസിന് കൈമാറി. സംഭവം അന്വേഷിക്കണമെന്ന് ഡല്‍ഹി അഭ്യന്തര സെക്രട്ടറി എസ്എന്‍സഹായ് പൊലീസ് കമ്മീഷണര്‍ അലോക് വര്‍മ്മക്ക് നിര്‍ദ്ദേശം നല്‍കി.

© 2025 Live Kerala News. All Rights Reserved.