കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍;ഒരു ഭീകരനെ വധിച്ചു; ഒരു സൈനികന് പരുക്ക്

ശ്രീനഗര്‍: കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യം ഒരു ഭീകരനെ വധിച്ചു. ഒരു സൈനികന് പരിക്കേറ്റു. ബന്ദിപ്പോര്‍ ജില്ലയിലെ പാരെ മോഹല്ല ഹാജിന്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഓപ്പറേഷന്‍ അവസാനിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട്് ചെയ്തു. കഴിഞ്ഞ ദിവസം അഖ്‌നൂര്‍ സെക്ടറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. അഖ്‌നൂരിലെ സൈനിക എഞ്ചിനിയറിങ് ഫോഴ്‌സിന്റെ ക്യാമ്പിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു ആക്രമണമുണ്ടായത്. ക്യാമ്പില്‍ അതിക്രമിച്ച് കടന്ന ഭീകരന്‍ ഗ്രനേഡുകള്‍ പൊട്ടിക്കുകയും, വെടിയുതിര്‍ക്കുകയുമായിരുന്നു.

© 2025 Live Kerala News. All Rights Reserved.