കമല്‍ ചിത്രമായ ‘ആമി’യില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്ന് നടി വിദ്യാബാലന്‍; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

കമലാ സുരയ്യയുടെ ജീവിതത്തെ ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്ന് ബോളിവുഡ് നടി വിദ്യാബാലന്‍. ചിത്രം ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വിദ്യാ ബാലന്റെ പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്യുന്ന ശില്‍പ്പി ദുഗ്ഗല്‍ ഓണ്‍ലൈന്‍ മാധ്യമമായ സൗത്ത് ലൈവിനോട് പറഞ്ഞു.അറുപത് ദിവസത്തെ ഡേറ്റാണ് വിദ്യാ ബാലന്‍ ചിത്രത്തിനായി നല്‍കിയിരുന്നത്. ഡിസംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കേണ്ട ആമി കേരളത്തിലെ സിനിമാ സമരം മൂലമാണ് വൈകുന്നതെന്നും ദുഗ്ഗല്‍പ്രതികരിച്ചു. ദേശീയഗാന വിവാദത്തില്‍ സംഘപരിവാറിനെതിരെ നിലപാടെടുത്ത കമലിനൊപ്പം സിനിമ ചെയ്യില്ലെന്ന് വിദ്യാബാലന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാബാലനില്‍ നിന്നും വിശദീകരണം ലഭിക്കുന്നത്.
2013ല്‍ സെല്ലുലോയ്ഡ് സംവിധാനം ചെയ്തതിന് ശേഷമുള്ള കമല്‍ ചിത്രമാണ് ആമി.

© 2025 Live Kerala News. All Rights Reserved.