വിദ്യാബാലന് ഡെങ്കിപ്പനി; നടന്‍ ഷാഹിദ് കപൂറിന് നോട്ടീസ്;ഷാഹിദിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്വിമ്മിംഗ് പൂള്‍ വന്‍തോതില്‍ കൊതുകുവളരാന്‍ കാരണം

മുംബൈ: ബോളിവുഡ് താരം വിദ്യാബാലന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നടന്‍ ഷാഹിദ് കപൂറിന് നോട്ടിസ്. കൊതുക് പ്രജനനം തടയുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാതിരുന്നതിന് ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് വിദ്യയുടെ അയല്‍ക്കാരന്‍ കൂടിയായ ഷാഹിദിന് നോട്ടീസ് നല്‍കിയത്.വിദ്യാബാലന്‍ വീട്ടില്‍ തന്നെ ചികിത്സയിലാണ്.ജുഹു താര റോഡിലെ പ്രാനേട്ടാ അപ്പാര്‍ട്ട്‌മെന്റില്‍ അയല്‍ക്കാരാണ് വിദ്യയും ഷാഹിദും. വിദ്യാബാലന്റെ താമസ സ്ഥലം സ്ഥിതി ചെയ്യുന്ന നിലയുടെ രണ്ടു നില താഴെയാണ് ഷാഹിദ് താമസിക്കുന്നത്. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ബിഎംസിയുടെ കൊതുക്‌നിവാരണ വിഭാഗം നടത്തിയ പരിശോധനയില്‍ ഷാഹിദിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്വിമ്മിംഗ് പൂള്‍ കൊതുകുവളരാന്‍ കാരണമാകുന്നതായി കണ്ടെത്തി. വിദ്യയുടെ മറ്റൊരു അയല്‍ക്കാരനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.