കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു;ഒരു സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ മുസാഫര്‍ അഹമ്മദ് കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലെ മച്ച് ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. നേരത്തെ ലഷ്‌കര്‍ കമാന്‍ഡറായിരുന്ന മുസാഫര്‍ അഹമ്മദ് ഇപ്പോള്‍ അല്‍ ബദര്‍ ഭീകര സംഘടനയിലാണ് പ്രവര്‍ത്തിച്ച് വന്നിരുന്നത്.സൈന്യവും പൊലീസും സംയുക്തമായി ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് ഇയാളെ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.അതേ സമയം ജമ്മുവിലെ ഷോപ്പിയാനില്‍ നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍സി ഷൗക്കത്ത് ഗാനിയുടെ വീടിനു നേരെ ഭീകരരുടെ വെടിവെപ്പുണ്ടായി. പുലര്‍ച്ച നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. ഗാനിയുടെ വീടിന് കാവലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചും വെടിവെപ്പ് നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

© 2025 Live Kerala News. All Rights Reserved.