ശശി തരൂര്‍ എംപിയുടെ ഔദ്യോഗിക വസതിയില്‍ മോഷണം; നഷ്ടപ്പെട്ടവയില്‍ മോദി നല്‍കിയ സമ്മാനവും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ ഡോ. ശശി തരൂരിന്റെ ഡല്‍ഹി ലോധി എസ്‌റ്റേറ്റിലെ ഔദ്യേഗിക വസതിയില്‍ മോഷണം. കഴിഞ്ഞ മാസം 29നാണ് മതില്‍ ചാടി കടന്നെത്തിയ സംഘം ഓഫീസ് റൂം തകര്‍ത്ത് മോഷണം നടത്തിയത്. വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ നഷ്ടപ്പെട്ടതായാണ് വിവരം.മോഷണം പോയവയില്‍ സ്വഛ് ഭാരതില്‍ പങ്കെടുത്തതിന് മോദി നല്‍കിയ ചെമ്പ് കണ്ണടയും ഉണ്ട്. ഇതിന് പുറമേ വിലപിടിപ്പുള്ള 12 ഗണേഷ വിഗ്രഹങ്ങള്‍, 10 ഹനുമാന്‍ വിഗ്രഹങ്ങള്‍, പുരാതന നടരാജ വിഗ്രഹം, 32 ജിബിയുടെ പെന്‍ഡ്രൈവ്, ഇന്റര്‍നെറ്റ് ഡോങ്കിള്‍ എന്നിവയും നഷ്ടപ്പെട്ടു. തരൂരിന്റെ പൂജാമുറിയില്‍ നിന്നും നിരവധി സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടിടുണ്ട്. പ്രമുഖര്‍ താമസിക്കുന്ന ഏരിയയാണ് ലോധി എസ്‌റ്റേറ്റ്. ഇവിടെ കൂടുതല്‍ സംരക്ഷണം വേണമെന്ന് ശശി തരൂര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയെന്ന് പോലീസ് പറയുമ്പോഴാണ് മോഷണം നടക്കുന്നതും. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തി്.

© 2025 Live Kerala News. All Rights Reserved.