ഭോപ്പാലില്‍ 8 സിമി ഭീകരര്‍ ജയില്‍ ചാടി;ഭീകരര്‍ രക്ഷപ്പെട്ടത് ജയില്‍ വാര്‍ഡനെ കൊലപ്പെടുത്തിയ ശേഷം;തിരച്ചില്‍ തുടരുന്നു;അതീവ ജാഗ്രത

ന്യൂഡല്‍ഹി: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 8 സിമി ഭീകരര്‍ ജയില്‍ ചാടി. ജയില്‍ വാര്‍ഡറെ കൊലപ്പെടുത്തിയ ശേഷമാണ് ജയില്‍ചാട്ടം. ഹെഡ് കോണ്‍സ്റ്റബിള്‍ രമാകാന്തിനെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിച്ച് കഴുത്തറുത്താണ് രമാകാന്തിനെ ഭീകരര്‍ കൊലപ്പെടുത്തിയത്. മറ്റൊരു പൊലീസിന്റെ കൈയും കാലും കെട്ടിയിട്ടു. സെന്‍ട്രല്‍ ജയിലിലെ ബി ബ്ലോക്കിലായിരുന്നു 8 പേരെയും പാര്‍പ്പിച്ചിരുന്നത്. ജയില്‍ചാട്ടം 12നും 2മണിക്കും ഇടയിലാണ ഇവര്‍ ജയില്‍ ചാടിയതെന്ന് ഡിഐജി രാമന്‍ സിംഗ് പറഞ്ഞു. ബെഡ് ഷീറ്റ് ഉപയോഗിച്ചാണ് ജയിലിന്റെ മതില്‍ ചാടിയത്. ബെഡ് ഷീറ്റുകള്‍ കൂട്ടിക്കെട്ടിയാണ് ജയിലിന്റെ മതില്‍ ചാടിയത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. അതേസമയം സംഭവത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.2013ല്‍ 7 സിമി ഭീകരര്‍ മധ്യപ്രദേശിലെ ഖാണ്ഡ്‌വ ജയിലിലെ ബാത്ത്‌റൂം ജനല്‍ തകര്‍ത്ത് രക്ഷപ്പെട്ടിരുന്നു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കുത്തിപ്പരിക്കേല്‍പ്പിച്ചാണ് അവര്‍ രക്ഷപ്പെട്ടത്. തോക്കും വയര്‍ലസ് സെറ്റുകളും മോഷ്ടിച്ചായിരുന്നു അന്ന് അവര്‍ രക്ഷപ്പെട്ടത്.

© 2025 Live Kerala News. All Rights Reserved.