സായ് പല്ലവിക്ക് കടുത്ത നിബന്ധനകള്‍: താരത്തിന് നിരവധി അവസരങ്ങള്‍ നഷ്ടമായി;സായ് പല്ലവിയെ സംവിധായകര്‍ ഒഴിവാക്കുന്നു

മലയാളത്തിലെ പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ നേടിയ താരമാണ് സായ് പല്ലവി. താരം ഇപ്പോള്‍ സിനിമയും ജോലിയും ഒന്നിച്ച് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും നിരവധി ഓഫറുകളാണ് ആദ്യ സിനിമയ്ക്ക് ശേഷം താരത്തെ തേടി എത്തിയത്. എന്നാല്‍ ഇപ്പോള്‍ താരത്തിന് അവസരങ്ങള്‍ കുറഞ്ഞിരിക്കുകയാണ്. സായി പല്ലവി കടുത്ത നിബന്ധനകള്‍ പറഞ്ഞപ്പോള്‍ കഥയുമായി എത്തുന്ന സംവിധായകര്‍ക്ക് അംഗീകരിക്കാന്‍ പറ്റുന്നില്ല. സെല്‍വരാഘവന്റെ സംവിധാനത്തില്‍ സന്താനം നായകനാകുന്ന ചിത്രത്തില്‍ സായ് പല്ലവിയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. കരാര്‍ ഒപ്പിടുന്നതിനു മുന്‍പായി താരത്തിന്റെ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് പറഞ്ഞതാണ് അണിയറ പ്രവര്‍ത്തകരെ കുഴക്കിയത്.ഗ്ലാമര്‍ വേഷങ്ങള്‍ പറ്റില്ല, ദ്വയാര്‍ത്ഥ പ്രയോഗമുള്ള ഡയലോഗുകള്‍ ഒഴിവാക്കണം, ഷൂട്ടിങ് ഷെഡ്യൂള്‍ മാറാന്‍ പാടില്ല എന്നിവ താരത്തിന് നിര്‍ബന്ധമാണ്. ഇതോടെ നിരവധി അവസരങ്ങള്‍ സായ് പല്ലവിക്ക് നഷ്ടമായി.

© 2025 Live Kerala News. All Rights Reserved.