സായി പല്ലവി ഡോക്ടറായി; അഭിനയം ഉപേക്ഷിക്കുമോയെന്ന ആശങ്കയില്‍ ആരാധകര്‍

കൊച്ചി: പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ഹൃദയം കീഴടക്കിയ നടിയായ സായ് പല്ലവി ഡോക്ടര്‍ പദവി സ്വന്തമാക്കി. ജോര്‍ജിയയില്‍ എംബിബിഎസ് വിദ്യാഭ്യാസം ചെയ്യുകയായിരുന്ന സായ് പല്ലവി ബിരുദം പൂര്‍ത്തിയാക്കി. ബിരുദദാനചടങ്ങിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് മലയാളികളുടെ മലര്‍ മിസ് ആരാധകരെ ആഹ്ലാദം അറിയിച്ചത്. സഹപാഠികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് സായ് പല്ലവി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ജീവിതത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചാണ് ഇനി ഡോക്ടറായി ജീവിതമെന്ന് സായ് പല്ലവി അറിയിച്ചത്. ഡോക്ടറായ ശേഷം സായി പല്ലവി സിനിമാ അഭിനയം തുടരുമോ ഇല്ലയോ എന്നാണ് ആരാധകരുടെ സംശയം.ഡോക്ടര്‍ പ്രൊഫഷനൊപ്പം അഭിനയം തുടരുമെന്ന്് ചില ആരാധകര്‍ പറയുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പം കലി എന്ന ചിത്രമാണ് സായ് പല്ലവി ഒടുവില്‍ ചെയ്തത്.

© 2025 Live Kerala News. All Rights Reserved.