അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്;ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു;അഞ്ച് ദിവസത്തിനിടെ എട്ടാമത്തെ കരാര്‍ ലംഘനം

ശ്രീനഗര്‍: അതിര്‍ത്തിയിലെ പാക് വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ആര്‍എസ് പുര സെക്ടറിലുണ്ടായ അക്രമണത്തിലാണ്  ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് കൊല്ലപ്പെട്ടത്. ആര്‍എസ് പുര, പര്‍ഗ്വാള്‍, കണഞ്ചക് എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റ സുശീലിനെ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പാക് ആക്രമണത്തില്‍ മറ്റൊരു ബി.എസ്.എഫ് ജവാനും പ്രദേശവാസിക്കും പരിക്കേറ്റിട്ടുമുണ്ട്. ഇന്നലെ രാത്രി രണ്ടുതവണയാണ് മോര്‍ട്ടാര്‍ ഷെല്ലുകള്‍ അടക്കം ഉപയോഗിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ ആക്രമണം നടത്തിയത്.  പ്രകോപനങ്ങള്‍ക്ക് തക്ക മറുപടി നല്‍കും എന്ന് ബിഎസ്എഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ഇന്ത്യന്‍ സൈന്യം തരിച്ചടിക്കുന്നുമുണ്ട്. അഞ്ച് ദിവസത്തിനിടെ പാകിസ്താന്‍ നടത്തുന്ന എട്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്.

അതിര്‍ത്തിയില്‍ പാക് സേനയുടെ വെടിവയ്പില്‍ പരിക്കേറ്റ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഗുര്‍നാം സിംഗ് എന്ന സൈനികനാണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്. ഉറി ഭീകരാക്രമണത്തിനുശേഷം നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം അതിര്‍ത്തിക്കപ്പുറത്തുനിന്ന് രൂക്ഷമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഉണ്ടാകുന്നത്.

© 2025 Live Kerala News. All Rights Reserved.