മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം;ചില അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നു; കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വൈകുന്നത് പ്രതിഷേധാര്‍ഹമാണെന്നും എകെ ആന്റണി

കൊച്ചി: സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇപ്പോഴും കയ്യേറ്റം തുടരുന്നത് ദൗര്‍ഭാഗ്യകരം.ചില അഭിഭാഷകര്‍ ക്രിമിനല്‍ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വൈകുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോടതികളില്‍ നടക്കുന്ന അഭിഭാഷക അതിക്രമങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും അപലപിച്ചു. ഒരു ചെറിയ വിഭാഗം അഭിഭാഷകര്‍ നടത്തിയ ഈ പ്രവര്‍ത്തിക്ക് ഭൂരിപക്ഷം വരുന്ന മാന്യന്മാരായ അഭിഭാഷകര്‍ക്ക് കളങ്കം വരുത്തിവയ്ക്കുന്നതാണ്. പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടി പിന്‍വലിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.