പഴയ വി.എസ്സിന്റെ ആത്മാവ് അദ്ദേഹത്തിനൊപ്പമില്ലെന്ന് എ.കെ ആന്റണി .. വിഎസ് പറഞ്ഞത് ഫലിതമായി കാണുന്നു: സുധീരന്‍

തിരുവനന്തപുരം: പഴയ വി.എസ്സിന്റെ ആത്മാവ് ഇപ്പോള്‍ അദ്ദേഹത്തിനൊപ്പമില്ലെന്ന് എ.കെ ആന്റണി മറുപടി . ടി.പി ചന്ദ്രശേഖരനെ വി.എസ് മറന്നു. പാണ്ടന്‍ നായയുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കില്ലെന്ന് വി.എസ്സിന് നന്നായി അറിയാമെന്നും ആന്റണി പറഞ്ഞു.

വി.എസ്സിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് വി.എസ് ഇന്ന് മറുപടി നല്‍കിയത്. അഴിമതിക്ക് താന്‍ ശിക്ഷ വാങ്ങിക്കൊടുത്ത ആര്‍.ബാലകൃഷ്ണപിള്ളയെയും കൂട്ടി അരുവിക്കരയില്‍ വോട്ടുതേടുന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ അഴിമതിവിരുദ്ധതയില്‍ ആത്മാര്‍ഥതയില്ലെന്നായിരുന്നു എ.കെ.ആന്റണിയുടെ വി.എസിനെതിരെയുള്ള വിമര്‍ശം. അറവുകാരന്‍ ആടിനെക്കൊണ്ടുപോകുന്നത് പോലെയാണ് സി.പി.എം വി.എസ് അച്യുതാനന്ദനെ കൊണ്ടുവരുന്നതെന്നായിരുന്നു സുധീരന്റെ ആരോപണം.

വിഎസ് പറഞ്ഞത് ഫലിതമായി മാത്രമേ കാണുന്നുള്ളുവെന്നു സുധീരന്‍ പറഞ്ഞു. സുധീരന്‍ ഇറച്ചുവെട്ടുകാരനാണെന്ന വിഎസിന്റെ വിമര്‍ശനത്തിനാണു സുധീരന്‍ മറുപടി നല്‍കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേയും സുധീരന്‍ വിമര്‍ശനം ഉന്നയിച്ചു. വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റാന്‍ നടക്കുന്നയാളാണ് കോടിയേരി. കേരളത്തിലെ ജനങ്ങളുടെ വികാരമാണു താന്‍ പറഞ്ഞതെന്നും പ്രസ്താവന തിരുത്താന്‍ തയാറല്ലെന്നും സുധീരന്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.