250 ഭീകരവാദികള്‍ കശ്മീരിലെത്തിയതായി റിപ്പോര്‍ട്ട്; ലക്ഷ്യം സൈനിക പോസ്റ്റുകള്‍ക്ക് നേരെയുള്ള അക്രമം;സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഭീകരവാദികള്‍ക്ക് നിര്‍ദേശം കിട്ടിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.ആക്രമണത്തിന് തയാറെടുത്ത് 250 ഭീകരവാദികള്‍ കശ്മീര്‍ താഴ് വരയിലെത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്ഷ ഇ മൊഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ സംഘടനകളില്‍ പെട്ട 250 ഭീകരവാദികള്‍ താഴ് വരയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സപ്തംബര്‍ 28 ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് മുമ്പ് തന്നെ ഇവര്‍ നുഴഞ്ഞുകയറിയെന്നാണ് വിവരം. സൈനികരേയും സൈനിക കേന്ദ്രങ്ങളേയും ഇവര്‍ ലക്ഷ്യമിട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിലെ എല്ലാ സുരക്ഷാ സേനാവിഭാഗങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നിയന്ത്രണ രേഖയിലും അന്താരാഷ് ട്ര അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കി. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ഏത് ആക്രമണവും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് പ്രതിരോധ കേന്ദ്രങ്ങള്‍ അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.