ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ കുപ് വാരയിലെ ലാന്‍ഗേറ്റ് സൈനിക ക്യാമ്പിന് നേര്‍ക്ക് വെടിവെപ്പ്. 30 രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിലേക്ക് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഇരുപത് മിനിറ്റോളം നീണ്ടു നിന്ന വെടിവെപ്പില്‍ സൈന്യവും തിരിച്ചടിച്ചു.പിന്നീട് പിന്‍വാങ്ങിയ ഭീകരവാദികള്‍ രാവിലെ ആറരയോടെ വീണ്ടും വെടിയുതിര്‍ത്തു. രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് തുടരുകയാണ്.അതേസമയം, ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനുള്ള ഭീകരരുടെ മൂന്നു ശ്രമങ്ങള്‍ സൈന്യം തകര്‍ത്തു. നൗഗാം സെക്ടറിലായിരുന്നു രണ്ടു ശ്രമങ്ങള്‍. ഒരെണ്ണം റാംപൂറിലും. നേരത്തെ ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് പാക് അധീന പ്രദേശങ്ങളിലെ ഭീകരവാദ ക്യാംപുകള്‍ ആക്രമിച്ചതിന് പിന്നാലെ സൈന്യം അതീവ ജാഗ്രതയിലായിരുന്നു. തുടര്‍ന്ന് പാകിസ്താന്‍ നിയന്ത്രണരേഖയ്ക്കപ്പുറത്ത് പുതിയ ഭീകരപരിശീലനകേന്ദ്രങ്ങള്‍ തുറക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പന്ത്രണ്ടോളം പുതിയ ഭീകരവാദ ക്യാംപുകള്‍ പാക് നിയന്ത്രണ രേഖയ്ക്കപ്പുറത്ത് തുറന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.