കശ്മീരിലെ പൂഞ്ചില്‍ വീണ്ടും ഭീകരാക്രമണം;ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു;ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ഭീകരര്‍ പ്രദേശത്ത് ഒളിപ്പിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. ഭീകരര്‍ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിര്‍ത്തു. സേനയും തിരിച്ചു വെടിവച്ചു. ഭീകരര്‍ പ്രദേശത്തെ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുകയാണ്. ഏറ്റുമുട്ടല്‍ തുടരുകയാണ്.  അതേസമയം ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീരില്‍ തുടങ്ങിയ സംഘര്‍ഷങ്ങളില്‍ ഇന്നലെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കാശ്മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. നേരത്തെ കാശ്മീരിലെ പ്രക്ഷോഭകര്‍ക്ക് നേരെ പെല്റ്റ് തോക്ക് ഉപയോഗിക്കില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചിരുന്നു. പകരം പാവ തോക്കുകള്‍ ഉപയോഗിക്കുമെന്നായിരുന്നു സിംഗ് പറഞ്ഞിരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ മാത്രം പെല്ലറ്റ് തോക്ക് ഉപയോഗത്തിന് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരുന്നു.

© 2025 Live Kerala News. All Rights Reserved.