കശ്മീരില്‍ വീണ്ടും സംഘര്‍ഷം; ടിയര്‍ഗ്യാസ് പ്രയോഗത്തില്‍ പതിനെട്ടുകാരന്‍ മരിച്ചു; എട്ടുവയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍; ഷെല്ല് പതിച്ചത് ഇര്‍ഫാന്റെ നെഞ്ചില്‍

ശ്രീനഗര്‍: കശ്മീരില്‍ കലാപം ആളികത്തിയതോടെ മരണവും വര്‍ധിക്കുന്നു. വിഘടനവാദത്തെ പിന്തുണയ്ക്കുന്ന ഒരു വിഭാഗമാണ് സൈന്യവുമായി ഏറ്റുമുട്ടുന്നത്. പൊലീസ് നടത്തിയ ടിയര്‍ഗ്യാസ് പ്രയോഗത്തില്‍ 18കാരന്‍ കൊല്ലപ്പെട്ടു. പെല്ലറ്റ് പ്രയോഗത്തില്‍ എട്ടു വയസുകാരനും 50കാരിയായ സ്ത്രീക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇതില്‍ എട്ടുവയസ്സുകാരന്റെ നില ഗുരുതരമാണ്. നൗഹാട്ടയിലെ മലരാത്തയില്‍ പ്രതിഷേധ പ്രകടനത്തിനിടെയാണ് ഇര്‍ഫാന്‍ അഹ്മദ് കൊല്ലപ്പെട്ടത്. ഇര്‍ഫാന്റെ നെഞ്ചില്‍ ഗ്യാസ് ഷെല്‍ പതിക്കുകയായിരുന്നു. ഉടന്‍തന്നെ ഇര്‍ഫാനെ എസ്.എച്ച്.എം.എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കശ്മീരില്‍ 44 ദിവസമായി കര്‍ഫ്യൂ തുടരുകയാണ്. ഇതുവരെ 68 പേര്‍ കൊല്ലപ്പെട്ടു.
നവാബ് ബസാറിലെ ഖലാംദന്‍പോറ മേഖലയിലാണ് എട്ടു വയസുകാരന് നേരെ പെല്ലറ്റ് ആക്രമണമുണ്ടായത്. ബാരാമുല്ലയില്‍ പ്രതിഷേധക്കാരും സുരക്ഷാ സൈനികരും തമ്മിലുണ്ടായ സംഘട്ടനത്തിലാണ് റജാബീഗം എന്ന സ്ത്രീക്ക് പരിക്കേറ്റത്. 44 ദിവസത്തിനിടെ 1500ല്‍പരം സാധാരണക്കാര്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റിറ്റുണ്ട്. കശ്മീര്‍ കലാപത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് വ്യക്തമായ സാഹചര്യമാണുള്ളത്.

© 2025 Live Kerala News. All Rights Reserved.