സ്വാന്ത്ര്യദിനാഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണം; ആഘോഷ പരിപാടികള്‍ ബഹിഷ്‌ക്കരിക്കണം; എരിതീയില്‍ എണ്ണയൊഴിച്ച് കശ്മീരിലെ വിഘടനവാദികള്‍

ശ്രീനഗര്‍: സ്വതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കശ്മീര്‍ ജനതയോട് വിഘടനവാദികളുുടെ ആഹ്വാനം. സ്വാതന്ത്ര്യദിനം ബഹിഷ്‌ക്കരിക്കുകയും പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയും വേണം. പുകയുന്ന കശ്മീരിനെ കൂടുതല്‍ സ്‌ഫോടനാത്മകമായ അവസ്ഥയിലേക്ക് തള്ളിവിടുകയാണ് വിഘടനവാദികളുടെ ലക്ഷ്യം. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നടക്കുന്ന ഇന്ത്യന്‍ ആഘോഷങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്, ത്രിവര്‍ണ്ണ പതാകയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക തുടങ്ങിയ അപകടകരമായ നിര്‍ദേശങ്ങളാണ് വിഘടവാദികള്‍ കശ്മീര്‍ ജനതയ്ക്ക് നല്‍കിയിരിക്കുന്നത്. ഇതിന് പുറമേ 13.14 തീയതികളില്‍ ജനഹിത പരിശോധന ആവശ്യപ്പെട്ട് മാര്‍ച്ച് നടത്താനും പറയുന്നുണ്ട്. കശ്മീര്‍ രാജ്യാന്തരവേദികളില്‍ ഉന്നയിക്കപ്പെടേണ്ട തരത്തിലുള്ള പ്രശ്‌നമാക്കി മാറ്റാനുള്ള പാക് ശ്രമങ്ങളെ ഇന്നലെ ഇന്ത്യ അപലപിക്കുകയും ചെയ്തു. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാനുള്ള പാകിസ്താന്റെ അടവാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും കശ്മീരിനെക്കുറിച്ച് പറയാന്‍ പാകിസ്താന് എന്തധികാരമെന്നും ഇന്ത്യ ചോദിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.