യുഡിഎഫിന്റെ മദ്യനയം വേണ്ട രീതിയില്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ല; നയം തിരുത്തുന്ന കാര്യം പാര്‍ട്ടി ആലോചിക്കണമെന്നും രമേശ് ചെന്നിത്തല

കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മദ്യനയം തിരുത്തുന്ന കാര്യം പാര്‍ട്ടി ആലോചിക്കണമെന്നും അദ്ദേഹം കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ചെന്നിത്തല വ്യക്തമാക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ പുനരാലോചനകള്‍ വേണമെന്ന ചര്‍ച്ചകള്‍ ഇടതുപക്ഷത്ത് നിന്നും സജീവമാകുമ്പോഴാണ് മദ്യനയത്തില്‍ കോണ്‍ഗ്രസ് തിരുത്തല്‍ വരുത്തണമെന്ന് രമേശ് ചെന്നിത്തലയും പറയുന്നത്. മദ്യനയം വേണ്ട രീതിയില്‍ ഏറ്റില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മദ്യനയം തിരുത്തുന്നതിനെപ്പറ്റി പാര്‍ട്ടി ആലോചിക്കേണ്ട കാര്യമാണ്. അക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കാമെന്നും രമേശ് ചെന്നിത്തല അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബാര്‍കലഹവും മദ്യനയവും സജീവ ചര്‍ച്ചയായ കാലത്തും പൂട്ടിയ 418 ബാറില്‍ ഗുണനിലവാരമുളളവ തുറക്കണമെന്ന് തന്നെയായിരുന്നു ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നിലപാട്.

© 2025 Live Kerala News. All Rights Reserved.