ഗവര്‍ണറും മുഖ്യമന്ത്രിയും തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ യോഗ്യരല്ല, ഇരുവരും രാജിവെയ്ക്കണം: ചെന്നിത്തല

നിലവിലെ സവിശേഷ സാഹചര്യത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇരുവരും കേരളത്തെ അപമാനിച്ചുവെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഇരുവര്‍ക്കും തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

‘മുഖ്യമന്ത്രിയും ഗവര്‍ണറും തല്‍സ്ഥാനങ്ങളിലിരിക്കാന്‍ യോഗ്യരല്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. രണ്ടുപേരും കേരളത്തെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടുപേരും ജനങ്ങളോട് അനീതി കാട്ടുകയാണെന്നാണ് എന്റെ അഭിപ്രായം.’ – രമേശ് ചെന്നിത്തല പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.