വ്യോമസേനാ വിമാനം കണ്ടെത്താന്‍ ഐഎസ്ആഒയുടെ സഹായം തേടി; മോശം കാലാവസ്ഥ തിരച്ചിലിന് തടസമാകുന്നു

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ 29 പേരുമായി അപ്രത്യക്ഷമായ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിനായുള്ള തിരച്ചില്‍ തുടരുന്നു. തിരച്ചിലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചിലിന് തടസമാകുന്നു.
ഐ.എസ്.ആര്‍്ഒയുടെ റഡാര്‍ ഇമേജ് സാറ്റലൈറ്റ്(റിസാറ്റ്) ന്‍െ്‌റ സേവനാമാണ് തരച്ചിലിനായി ഉപയോഗിക്കുക. മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ ദുഷ്‌കരമായ സാഹചര്യത്തിലാണ് ഐഎസ്ആര്‍ഒയുടെ സഹായം തേടാന്‍ അധികൃതര്‍ തീരുമാനിച്ചത്. നാവികസേനയുടെ കപ്പലുകളെയാണ് ഇപ്പോള്‍ തിരച്ചിലിനായി ആശ്രയിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ 150 നോട്ടിക്കല്‍ മൈല്‍ അകലെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാലിത് കാണാതായ വിമാനത്തിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ല. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലാണു തെരച്ചില്‍ നടക്കുന്നത്. മുങ്ങിക്കപ്പലുകള്‍ അടക്കം 18 കപ്പലുകളും എട്ട് വിമാനങ്ങളും അന്വേഷണത്തില്‍ പങ്കെടുത്തു. വിമാനത്തിലെ എമര്‍ജന്‍സി ബീക്കണ്‍ ലൊക്കേറ്ററില്‍ നിന്നുള്ള സിഗ്‌നലുകള്‍ പിടിച്ചെടുക്കാനായാണു മുങ്ങിക്കപ്പല്‍ അയച്ചിട്ടുള്ളത്

© 2025 Live Kerala News. All Rights Reserved.