ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായി; 29 ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു; ചെന്നൈയില്‍ നിന്നും പോര്‍ട്ട് ബ്ലെയറിലേക്കു പോയ എഎന്‍ 32 വിമാനമാണ് കാണാതായത്; തിരച്ചില്‍ തുടരുന്നു

ചെന്നൈ: ചെന്നൈയിലെ താംബരത്തുനിന്നു ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കു പോയ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായി. ജീവനക്കാരടക്കം 29 പേര്‍  വിമാനത്തില്‍ ഉണ്ടായിരുന്നു. രാവിലെ 8.46 നാണ് വ്യോമസേനയുടെ എഎന്‍  32 വിമാനത്തില്‍നിന്നു അവസാനമായി സിഗ്‌നല്‍ ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇന്ത്യന്‍ എയര്‍ഫോഴ്‌സും നേവിയും കോസ്റ്റ്ഗാര്‍ഡും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.