ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രം കബാലി കാണാന്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആരാധകന്‍ ആത്മഹത്യ ചെയ്തു. ഷോപ്പിംഗ് മാളിന് മുകളില്‍ നിന്ന് ചാടിയാണ് യുവാവ് ജീവനൊടുക്കിയത്. മലേഷ്യയിലെ ക്വാലാലംപൂരിലാണ് സംഭവം. ഷോപ്പിംഗ് മാളിലെ മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണാന്‍ എത്തിയതായിരുന്നു ഇയാള്‍. രജനീ ചത്രത്തിന് ആദ്യ ദിനം ആദ്യഷോയ്ക്ക് ടിക്കറ്റ് കിട്ടുക എന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്നതാണ്. എന്നാല്‍ ആദ്യ ദിവസം ആദ്യ ഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് അര്‍ഷയ് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പത്ത് നിലകളുള്ള ഷോപ്പിംഗ് മാളിന്റെ മുകളില്‍ നിന്നാണ് ഇയാള്‍ ചാടിയത്.
https://www.youtube.com/watch?v=nJ2h5HKmBHY