ബാംഗ്ലൂര്‍: രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘കബാലി’ റിലീസ് ദിവസം തന്നെ ഓണ്‍ലൈനില്‍ എത്തി. റിലീസായി മണിക്കൂറുകള്‍ക്കകമാണ് കബാലിയുടെ എച്ച് ഡി പ്രിന്റ് പുറത്തായത്. വീഡിയോ ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമായ വിമിയോയിലൂടെയാണ് കബാലി ഓണ്‍ലൈനില്‍ എത്തിയത്. നേരത്തെ കബാലിയുടെ സെന്‍സര്‍ കോപ്പിയാണ് ലീക്കായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കബാലി ഇന്റര്‍നെറ്റില്‍ ലീക്കായത് ചിത്രത്തിന്റെ അണിയറക്കാരെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.