ലഡാക്ക്: ഇന്തേ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക സന്നാഹം ശക്തമാക്കുന്നു. കാരക്കോറം പാസ് പാസ് മുതല്‍ അതിര്‍ത്തിവരെയണ് സന്നാഹം. വരുംമാസങ്ങളില്‍ ആയുധവ്യൂഹത്തിലും സൈനികരുടെ എണ്ണത്തിലും വര്‍ധന വരുത്താനാണ് തീരുമാനം. അതിര്‍ത്തിയില്‍ ഇന്ത്യ സാന്നിധ്യം ഉറപ്പിച്ചുകൊണ്ടിരിക്കെ ചൈനീസ് സൈന്യവുമായുള്ള കശപിശയും വര്‍ധിച്ചിട്ടുണ്ട്. ടാങ്കുകളും യന്ത്രവല്‍കൃത ഉപകരണങ്ങളും അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. 1962ലെ യുദ്ധസമയത്ത് ഉള്ളതിനേക്കാളധികം ആയുധവ്യൂഹമാണ് ഇപ്പോള്‍ അതിര്‍ത്തിയിലുള്ളത്. നിലവിലെ സാഹചര്യമനുസരിച്ച് ചൈനയ്ക്ക് എപ്പോള്‍ വേണമെങ്കിലും 60,000 മുതല്‍ 80,000 വരെ സൈനികരെ ഇന്ത്യയിലേക്ക് ആക്രമണത്തിന് അയയ്ക്കാം. 1962നുശേഷം നാലു പതിറ്റാണ്ടായപ്പോഴും ചൈനീസ് അതിര്‍ത്തിയില്‍ കാര്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും ഇന്ത്യ നടത്തിയിരുന്നില്ല. അതിര്‍ത്തി സംരക്ഷിക്കുന്നത് ഇന്തോടിബറ്റന്‍ അതിര്‍ത്തി പൊലീസാണ്. എന്നാല്‍ 2005ല്‍ അന്നത്തെ വിദേശ സെക്രട്ടറി ശ്യാം ശരണ്‍ അതിര്‍ത്തിയില്‍ സാന്നിധ്യം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. തുടര്‍ന്നണ് ഇന്ത്യ അതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്. 2012ല്‍ ലഡാക്കില്‍ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തിപ്പോരുന്നുണ്ട്. ചൈന നേരത്തേ മുതല്‍ അതിര്‍ത്തിയിലെ സൈനിക സാന്നിധ്യവും നിര്‍മാണ പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കുന്നുണ്ടായിരുന്നു. ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ വഷളാകുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ സൈനിക സന്നാഹം ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.