തൃശൂര്‍: താന്‍ മരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായി പ്രചരിക്കുന്ന വാര്‍ത്തയുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്റ് എം.പി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇന്നസെന്റ് മരിച്ചതായി പ്രചരിപ്പിച്ചുകൊണ്ടുള്ള തെറ്റായ വാട്‌സ് ആപ്പ്, ഫേസ്ബുക്ക് സന്ദേശങ്ങള്‍ രണ്ടാം തവണയാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ മെയ് 25നും സമാന രീതിയില്‍ വ്യാജപ്രചാരണം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി എം.പി പരസ്യപ്രസ്താവന നടത്തി.