തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നടനും എം.പിയുമായ ഇന്നസെന്റ് രംഗത്ത് . ജോസ് തോമസ് സംവിധാനം ചെയ്യുന്ന വെള്ളക്കടുവ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇനിക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്ന് ഇന്നസെന്റെ്.
ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നിങ്ങള്‍ കേള്‍ക്കുന്നതുപോലെ ഒരു അപകടവും എനിക്ക് സംഭവിച്ചിട്ടില്ല ഞാന്‍ തിരുവന്തപുരത്ത് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടി വന്നിരിക്കുന്നു.
എന്ന്,
സസ്‌നേഹം ഇന്നസെന്റ്