റോഹ്തക്: ഹരിയാണയിലെ രോഹ്തകില്‍ ദളിത് യുവതിയെ രണ്ടാം തവണയും അഞ്ചംഗ സംഘം കൂട്ടബലാത്സംഘം ചെയ്തു. റോഹ്തക്കില്‍ രണ്ടുവര്‍ഷം മുന്‍പു പീഡനത്തിനിരയാക്കിയ അഞ്ചംഗസംഘമാണ് പെണ്‍കുട്ടിയ വീണ്ടും മാനഭംഗപ്പെടുത്തിയത്. ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ തയാറാകാത്തതാണ് അക്രമത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ദളിത് പീഡനത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും കുപ്രസിദ്ധമായ ഹരിയാണയെ ഞെട്ടിച്ചാണ് ഒരേ സംഘം മൂന്നുവര്‍ഷത്തിനിടെ രണ്ടാംതവണ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. ഭിവാനിയില്‍ വച്ചുണ്ടായ ആദ്യ ആക്രമണത്തില്‍ പ്രതികളായ അഞ്ചുപേരും കേസ് പിന്‍വലിക്കാന്‍ പെണ്‍കുട്ടിക്കും കുടുംബത്തിനുംമേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഭീഷണി കാരണം പെണ്‍കുട്ടിയും കുടുംബവും റോഹ്തക്കിലേക്ക് താമസം മാറ്റി. കേസ് പിന്‍വലിക്കാന്‍ പണമുള്‍പ്പെടെ വാഗ്ദാനം നല്‍കിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് വീണ്ടും കൂട്ടബലാത്സംഘം ചെയ്തത്.
.