പാകിസ്താനി മോഡല്‍ ഖന്ദീല്‍ ബലോച്ചിനെ സഹോദരന്‍ വെടിവച്ച് കൊന്നു; ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചാല്‍ നഗ്‌നനൃത്തം ചെയ്യുമെന്ന് മോഡല്‍ വ്യക്തമാക്കിയിരുന്നു

മുള്‍ത്താന്‍:പാകിസ്താന്‍ സിനിമാതാരവും മോഡലുമായ ഖന്ദീല്‍ ബലോച്ചിനെ സഹോദരന്‍ വെടിവച്ച് കൊന്നു. സഹോദരനുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മോഡലിംഗ് നിര്‍ത്തണമെന്ന് നിരവധി തവണ താരത്തിന്റെ കുടുംബത്തില്‍ നിന്നും ആവശ്യമുയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബലോച്ചിനെതിരെ മുന്‍പ് നിരവധി തവണ വധഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുരക്ഷമന്ത്രാലയത്തില്‍ നിന്നും പ്രതികരണം ഉണ്ടായിരുന്നില്ല. നേരത്തെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചാല്‍ താന്‍ നഗ്‌നനൃത്തം ചെയ്യുമെന്നുള്ള പ്രസ്താവനകളടക്കം നടത്തിയാണ് താരം ഇന്ത്യന്‍ മാധ്യമങ്ങളിലില്‍ ഇടം നേടിയത്.

© 2025 Live Kerala News. All Rights Reserved.