സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എംകെ ദാമോധരനെ സര്‍ക്കാര്‍ നിയമോദേഷ്ടാവായല്ല നിയമിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊള്ളയെന്ന് രേകഖള്‍. മുഖ്യമന്ത്രിയുടെ ലീഗല്‍ അഡ്വൈസര്‍ തസ്തിക കോ ടെര്‍മിനസ് വ്യവസ്ഥയില്‍ സൃഷ്ടിച്ചും, അഡ്വക്കേറ്റ് എം കെ ദാമോദരനെ മുഖ്യമന്ത്രിയുടെ ലീഗല്‍ അഡ്വൈസറായി നിയമിച്ചുകൊണ്ടുമാണ് ഉത്തരവുണ്ടായിരിക്കുന്നത്. നിയമനം പ്രതഫലം കൂടാതെയാണെങ്കിലും നിയമസംബന്ധമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി അദേഹത്തിന് സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയ്ക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും ഉണ്ടായിരിക്കും. സര്‍ക്കാര്‍ മാറുമ്പോള്‍ മാറിക്കൊടുക്കുക മാത്രം ചെയ്താല്‍. ഫലത്തില്‍ പവര്‍ഫുള്ളായൊരു പദവി തന്നെയാണിത്. കേരള ഗവര്‍ണ്ണര്‍ തന്നെയാണ് നിയമനാധികാരിയും. സംസ്ഥാന സര്‍ക്കാരില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയ്ക്കു് തുല്യമായ തസ്തിക സൃഷ്ടിച്ച് അതില്‍ ഗവര്‍ണര്‍ നിയമിച്ച ഉദ്യോഗസ്ഥനാണ് ഈ നിയമോപദേഷ്ടാവെന്ന് രേഖകളിലൂടെ വ്യക്തം. കാബിനെറ്റ് തീരുമാനപ്രകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയില്‍ കേരള ഗവര്‍ണര്‍ ശമ്പളമില്ലാതെ നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥനാണ് നിയമോപദേഷ്ടാവ്. ആ പദവി സര്‍ക്കാര്‍ സര്‍വീസിലെ ഒരു തസ്തികയാണ്. ശമ്പളം പറ്റുന്നില്ല എന്ന കാരണം പറഞ്ഞ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എങ്ങനെയാണ് സര്‍ക്കാരിനെതിരെയും എജിയ്‌ക്കെതിരെയും കോടതിയില്‍ വാദിക്കാനാവുകയെന്ന ചോദ്യം സ്വാഭാവികം. പ്രോട്ടോക്കോളനുസരിച്ച് എജിയെക്കാള്‍ എത്രയോ താഴെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നത് സാങ്കേതികം. സേവന വേതന വ്യവസ്ഥകളും പ്രൊഫഷണല്‍ തീരുമാനങ്ങളും സംബന്ധിച്ച് കേരള സര്‍ക്കാരും എം കെ ദാമോദരനടക്കമുളള ഉപദേഷ്ടാക്കളും തമ്മില്‍ ഒരു ഉഭയകക്ഷികരാറും നിലവിലില്ല. ശമ്പളം ഇല്ലെങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയ്ക്ക് തുല്യമാണ് എം കെ ദാമോധരന് ലഭിച്ച നിയമോദേഷ്ടാവ് പദവി.